Wednesday, December 28, 2011

Hardware Training

ഹൈസ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി ക്രിസ്മസ് അവധിക്കാലത്ത് Hardware Training നടത്തുന്നു.
പരിശീലന കേന്ദ്രങ്ങളായി തെരഞ്ഞടുത്തിട്ടുള്ള സ്കൂളുകളിലെ ട്രെയ്നര്‍മാര്‍ ആ കേന്ദ്രത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഹാര്‍ഡ് വെയര്‍ ട്രെയിനിങ്ങ് ഓണ്‍ ലൈന്‍ എന്‍ട്രിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഹാര്‍ഡ്‌വെയര്‍ ട്രെയ്നിംഗ് Receipts നായി ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, December 7, 2011

ഐറ്റി പ്രാക്ടിക്കല്‍ സെക്കണ്ട് ടേം 2011-12

2011-12 ലെ സെക്കണ്ട് ടേം ഐറ്റി പ്രാക്ടിക്കല്‍ പരീക്ഷ December 1 ന് ആരംഭിച്ച് 6 ന് അവസാനിക്കുന്നു. സര്‍ക്കുലര്‍ കാണുക

IT Exam Patch

Sunday, October 9, 2011

ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ നിലവിവുള്ള പ്രൊട്ടക്ടഡ് അധ്യാപകരുടേയും (2939) ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരുടേയും (3361) ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
List of Excess Teachers working without salary and Protected Teachers: List of 3361 excess teachers working without salary (Appendix I) - List of 2939 protected teachers (Appendix II)

Wednesday, September 14, 2011

Parental Awareness Programme


Parental Awareness Programme നടത്തി അതിന്റെ വിശദാംശങ്ങള്‍ upload ചെയ്യേണ്ടതാണ്. ഈ പ്രോഗ്രാമിന്റെ  തുടര്‍ച്ചയായി, രക്ഷാകര്‍ത്താക്കള്‍ക്കുള്ള ICT പരിശീലന പരിപാടികളുടെയും വിശദാംശങ്ങള്‍ upload ചെയ്യേണ്ടതാണ് 
Parental Awareness 
പരിപാടിയുടെ ഫോട്ടോ, വീഡിയോ ഇവ upload ചെയ്യേണ്ട വിധം

ഐ.റ്റി. ഓണപരീക്ഷ

സെപ്റ്റംബര്‍ 20 ന് ഐ.റ്റി. ഓണപരീക്ഷ സ്കൂളുകളില്‍ നടത്തേണ്ടതാണ്.ഇതിന് ആവശ്യമായ ചോദ്യപേപ്പര്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.മറ്റ് വിഷയങ്ങളുടെ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കോഡ് ആണ് ഉപയോഗിക്കേണ്ടത്.ഐ.റ്റി. പ്രായോഗിക പരീക്ഷ ഒക്ടേബര്‍ 5 ന് മുമ്പ് നടത്തണം
ചോദ്യപേപ്പര്‍

Friday, August 19, 2011

സ്കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്റ് 23 ന്

സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്റ് 23 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 22 ന് ഉച്ചയ്ക്കു ശേഷം നിശ്ചയിച്ചിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടിന് രാവിലെ നടത്തും. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്തും.

Wednesday, August 17, 2011

Wednesday, August 10, 2011

അധ്യാപകര്‍ക്ക് അംഗീകാരം

ശമ്പളമില്ലാതെ ജോലിചെയ്യുന്ന 3,000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000 അധ്യാപക തസ്തികകള്‍ സ്ഥിരമാക്കും. തലയെണ്ണല്‍മൂലം ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. സ്‌കൂളുകളില്‍ ഇനിമുതല്‍ തലയെണ്ണല്‍ ഉണ്ടാവില്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പി സ്‌കൂളുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാക്കും. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനി ഉണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കും.

Tuesday, August 9, 2011

School Parliament Election

നോമിനേഷന്‍ അവസാനതീയതി ഇന്ന്, 10-8-2011 ‌| പിന്‍വലിക്കാനുള്ള തീയതി 16-8-2011, 2pm ‌ ഇലക്ഷന്‍ തീയതി 18-8-2011, 11am ‌| റിസല്‍ട്ട് 19-8-2011, 9.30 മുതല്‍

Friday, August 5, 2011

NMMS, നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള NMMS, നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ എന്നീ പരീക്ഷകള്‍ക്കു വേണ്ടിയുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ്

Thursday, April 28, 2011

SSLC RESULT SMGHS, KANJIRAPALLY

CLICK HERE

CLICK HERE TO DOWNLOAD AS OPENOFFICE FILE

SSLC results 2011 would be available


എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇക്കുറി നേരത്തെ അറിയാൻ കഴിയുകയാണ്. നളിതുവരെ മേയ് മാസത്തിൽ മാത്രം പ്രസിദ്ധീകരിച്ചിരുന്ന പരീക്ഷാഫലം ഇത്തവണ ഏപ്രിൽ മാസം തന്നെ പ്രസിദ്ധീകരിക്കപ്പെടുന്നത് സന്തോഷകരമാണ്. വേണമെന്നു വിചാരിച്ചാൽ ഇതൊക്കെ നടക്കുമെന്നുള്ളതിന് തെളിവാണിത്. എസ്.എസ്.എൽ.സി പരീക്ഷാഫലം ഓരോന്നായി അറിയാനുള്ള ലിങ്ക് ഇവിടെ നൽകുന്നു.
 

ഐ സി ടി അദ്ധ്യാപക പരിശീലനം

ഒമ്പതാം ക്ലാസ്സിലെ ഐ സി ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആറു ദിവസത്തെ അദ്ധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ബാച്ച് 03/05/2011മുതല്‍ ജില്ലയിലെ വിവിധസെന്ററുകളില്‍ ആരംഭിക്കുന്നു.2011-12 അദ്ധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസ്സില്‍ ഐ സി ടി പാഠപുസ്തകം പഠിപ്പിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളവരുമായ അദ്ധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. സെന്ററുകളുടേയും പങ്കെടുക്കേണ്ട അദ്ധ്യാപകരുടേയും വിശദവിവരത്തിന് താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പാലാ വിദ്യാഭ്യാസ ജില്ല ക്ലിക്ക് ചെയ്യുക.പാലായില്‍ നാലാമതൊരു സെന്റര്‍കൂടി പ്രതീക്ഷിക്കാം.മറ്റു വിദ്യാഭ്യാസ ജില്ലകളിലെ വിശദ വിവരങ്ങള്‍ അടുത്ത ദിവസം അറിയിക്കുന്നതാണ്.(ഡൗണ്‍ലോഡ് ചെയ്തു കിട്ടുന്ന സിപ്പ് ഫയല്‍ എക്സ്ട്രാക്റ്റ് ചെയ്ത് ഉപയോഗിക്കുക)

Wednesday, January 26, 2011

SSLC Model IT Practical Exam

ഈ വര്‍ഷത്തെ SSLC Model IT Practical പരീക്ഷ ജനുവരി 31 മുതല്‍ തുടങ്ങുകയാണ്. ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെയാണ് പരീക്ഷ.സര്‍കുലര്‍ കാണുക. ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.