Monday, October 15, 2012

IT Exam – Issues and Solutions

IT Exam – Issues and Solutions

IT EXAM പ്രധാന പ്രശ്നങ്ങളും പരിഹാരങ്ങളും
* പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ കാണാത്ത അവസ്ഥ
IT EXAM ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Insert Initialisation Password എന്ന ഭാഗത്ത് കൊടുക്കേണ്ടത്  qw…………. എന്നു തുടങ്ങുന്ന Question Extraction Password തന്നെയാണ്. (ഇത് എല്ലാവര്‍ക്കും ഒന്നുതന്നെയാണ്). പലരും ഇവിടെ സ്കൂളിന്റെ password നല്‍കുന്നു. അപ്പോള്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ആവുകയും Theory പരീക്ഷ ചെയ്യാന്‍ കഴിയുകയും എന്നാല്‍ Practical ചോദ്യങ്ങള്‍ കാണാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. അതിനാല്‍ Insert Initialisation Password എന്നസ്ഥലത്ത് ശരിയായിട്ടുള്ള പാസ്സ് വേര്‍ഡ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
* പാനല്‍ നഷ്ടപ്പെടുന്ന അവസ്ഥ
തിയറി പരീക്ഷാ സമയത്ത് , കട്ടി Applications തുറക്കാതിരിക്കുന്നതിനുവേണി, panel ഉം Applications തുറക്കുന്നതിനുള്ള keyboard short-cutകളം disable ചെയ്തതാണ്. അതിനാല്‍ Practicalതുടങ്ങുന്നതിനുമുമ്പ് പരീക്ഷ stop ചെയ്താല്‍  Top Panel കാണാത അവസ്ഥ വരാം. ഇത്തരം സന്ദര്‍ഭങളില്‍  പാനല്‍  ദ്യശ്യമാക്കാന്‍ HOME ഉള്ള showpanel.sh എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ മതി.
* പ്രാക്ടിക്കലിനിടയില്‍ ഫിനിഷ് ബട്ടണ്‍ വര്‍ക്ക് ചെയ്യുന്നില്ല..ഹാങ് ആയതായി തോന്നുന്നു
ചോദ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ വിന്റോയില്‍ തുറന്നുവരുന്ന ചോദ്യം ക്ലോസ് ചെയ്യാതെ ഫിനിഷാവുകയില്ല. അത് ആന്‍സര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മിനിമൈസായി കിടക്കും. ഏറ്റവും മുകളിലുള്ള മെനുവില്‍ പരീക്ഷാജാലകം മിനിമൈസാക്കിയ ശേഷം അത് ക്ലോസ് ചെയ്ത് ശ്രമിക്കൂ…നടക്കും.ചിലപ്പോള്‍ മിനിമൈസ് ചെയ്യാനുള്ള മെനു അനങ്ങില്ല. അപ്പോള്‍ ഒന്ന് Esc ബട്ടണ്‍ പ്രസ് ചെയ്ത ശേഷം ശ്രമിക്കൂ..ശരിയാകും.
* സോഫ്റ്റ് വെയര്‍ ഹാങ് ആകുന്നു…….
പ്രാക്ടിക്കല്‍ പരീക്ഷാ ചോദ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോ ക്ലോസ്സ് ചെയ്യാതെ (Java എന്ന പേരില്‍) താഴെ മിനിമൈസ് ചെയ്തു കിടക്കുന്നതോ, ചില മെസേജ് വിന്‍ഡോകള്‍ പരീക്ഷാ ജാലകത്തിനു പിന്നില്‍ വരുന്നതോ ആണ് പ്രശ്നം. Enter കീ അമര്‍ത്തിയോ Java എന്ന പേരില്‍ മിനിമൈസ് ചെയ്ത് കിടക്കുന്ന വിന്‍ഡോ right click ചെയ്ത് close ചെയ്തോ ഇതു പരിഹരിക്കാം.
* പരീക്ഷ സോഫ്റ്റ് വെയറില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ incorrect password എന്നു കാണിക്കുന്നു.
login ചെയ്യുമ്പോള്‍ incorrect password എന്ന് കാണുന്നതിനുള്ള ഒരു കാരണം mysql റണ്‍ ചെയ്യുന്നില്ല എന്നതാണ്. കമ്പ്യൂട്ടര്‍ restart ചെയ്യുകയോ, അല്ലെങ്കില്‍ ഒരു ടെര്‍മിനല്‍ തുറന്ന് sudo /opt/lampp/lampp startmysql എന്ന നിര്‍ദ്ദേശം നല്‍കുകയോ ചെയ്യുക.
*IT പരീക്ഷയില്‍ ഒരു കുട്ടി പരീക്ഷ പൂര്‍ത്തിയാക്കി മാര്‍ക്ക് save ചെയ്തതിനു ശേഷം ലഭിക്കുന്ന Invigilators Menu വില്‍ നിന്ന് മറ്റൊരു കുട്ടിയെ Add ചെയ്യുമ്പോള്‍ ഒന്നാമത്തെ കുട്ടി എടുത്ത സമയത്തിന്റ ബാക്കി സമയമേ പുതിയ കുട്ടിക്ക് കിട്ടുന്നുള്ളൂ.
IT പരീക്ഷയില്‍ ഒരു കുട്ടി പരീക്ഷ പൂര്‍ത്തിയാക്കി മാര്‍ക്ക് save ചെയ്തതിനു ശേഷം ലഭിക്കുന്ന Invigilators Menu വില്‍ നിന്ന് മറ്റൊരു കുട്ടിയെ Add ചെയ്യുമ്പോള്‍ ഒന്നാമത്തെ കുട്ടി എടുത്ത സമയത്തിന്റ ബാക്കി സമയമേ പുതിയ കുട്ടിക്ക് കിട്ടുന്നുള്ളൂ. (ഉദാ. ഒന്നാമത്തെ കുട്ടി 30 മിനുട്ട് എടുത്താല്‍ രണ്ടാമത്തെ കുട്ടിക്ക് 1 മണിക്കൂര്‍ സമയം കിട്ടും. ഈ കുട്ടി 45 മിനുട്ട് കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ മൂന്നാമത്തെ കുട്ടിക്ക് 15 മിനുട്ടാണ് സമയം കിട്ടുന്നത്)
അതിനാല്‍ ഒരു കുട്ടിയുടെ പരീക്ഷ പൂര്‍ത്തിയായാല്‍ Invigilator Menu വില്‍ നിന്ന് exit ചെയ്ത് വീണ്ടും login ചെയ്ത് അടുത്ത കുട്ടിയെ register ചെയ്യുക.
(വിവരങ്ങള്‍ക്ക് കടപ്പാട് : ശ്രീ.ഹക്കീം മാഷ്, ഐ.റ്റി@സ്കൂള്‍,മലപ്പുറം, (ubuntu customization expert))

No comments:

Post a Comment